03:39pm 21 June 2026
NEWS
"ശുപാർശക്കാർ വരും, വഴങ്ങരുത്"; മന്ത്രി വിഷ്ണുനാഥിന് ഉപദേശവുമായി ടി. പദ്മനാഭൻ
21/06/2026  10:00 AM IST
ന്യൂസ് ബ്യൂറോ

കണ്ണൂർ: ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണെങ്കിലും അവ എത്രമാത്രം നടപ്പാക്കാൻ കഴിയുമെന്ന ആശങ്ക പങ്കുവെച്ച് പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ. കണ്ണൂരിലെ വസതിയിൽ തന്നെ സന്ദർശിക്കാനെത്തിയ മന്ത്രി പി.സി. വിഷ്ണുനാഥിനോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. വരുംദിവസങ്ങളിൽ നിരവധി ശുപാർശക്കാർ വരുമെന്നും എന്നാൽ അതിനൊന്നും വഴങ്ങരുതെന്നും മന്ത്രിക്ക് അദ്ദേഹം ഉപദേശം നൽകി.
​മന്ത്രിപദം സുഖകരമാണോ എന്ന ചോദ്യത്തിന് 'തുടക്കമല്ലേ' എന്നായിരുന്നു വിഷ്ണുനാഥിന്റെ മറുപടി. കോൺഗ്രസിലെ 'ന്യൂജെൻ ഖദർ' ധാരണകളെക്കുറിച്ചുള്ള പദ്മനാഭന്റെ പരാമർശത്തിന് മന്ത്രി ചിരിയോടെയാണ് മറുപടി നൽകിയത്. താൻ ഖദർ ധരിച്ചാണ് ലോകം മുഴുവൻ സഞ്ചരിച്ചതെന്ന് ഓർമ്മിപ്പിച്ച പദ്മനാഭൻ, മുഖ്യമന്ത്രിയെയും വിഷ്ണുനാഥിനെയും പരാമർശിക്കുന്ന തന്റെ ‘ഖലീഫ ഉമറിന്റെ പിൻമുറക്കാർ’ എന്ന ലേഖനം മന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.
​കഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ സാഹിത്യ അക്കാഡമി പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ താൻ അത് നിരസിച്ച ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. ഈ കൂടിക്കാഴ്ചയിൽ ടി.ഒ. മോഹനൻ എം.എ.എൽ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img